ഓമനപ്പുഴ കൊലപാതകത്തിൽ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ അമ്മയ്ക്കും അമ്മാവനും പങ്ക്. അച്ഛനും അമ്മയും ചേർന്നാണ് മകളെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. പിതാവ് ജോസ്‌മോൻ അടക്കം മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെയാണ് അമ്മയെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പിതാവ് ജോസ്‌മോൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമ്പോൾ കുതറി മാറാൻ ശ്രമിച്ച ജാസ്മിനെ പിടിച്ചു വെച്ച് കൊലപ്പെടുത്താൻ സഹായം ചെയ്തത് അമ്മ ജെസിമോൾ ആണെന്നാണ് പോലീസ് പറയുന്നത്. കൊലപാതക വിവരം മറച്ചു വെച്ചതും തെളിവ് നശിപ്പിച്ചതും അമ്മാവൻ അലോഷ്യസും.

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.ജോസ്‌മോനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തലുണ്ടായത്. ജാസ്മിൻ നിരന്തരമായി വീട്ടിൽ വഴക്കുണ്ടാക്കും, കഴിഞ്ഞ ദിവസം മുത്തശ്ശനെ തല്ലി. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോസ്‌മോനുമായി വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. മരണം ഉറപ്പിക്കാൻ കഴുത്തിൽ മുറുക്കിയ തോർത്ത് മുണ്ട് സമീപത്തെ പറമ്പിൽ നിന്നും കണ്ടെടുത്തു. മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വൈകുന്നേരം കോടതിയിൽ ഹാജരാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ; പ്രതിസന്ധി രൂക്ഷം

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. താപനില ഉയർന്നതോടെ ഇന്നും...

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...