ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് അറസ്റ്റ് വാറന്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ അറസ്റ്റ് വാറന്റ്. വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് അധികാരഭ്രഷ്ടയായ ശൈഖ് ഹസീന രാജ്യം വിട്ടിരുന്നു. ശൈഖ് ഹസീനയെ അറസ്റ്റ് ചെയ്ത് നവംബർ 18ന് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവെന്ന് ബംഗ്ലാദേശ് ഇന്റർനാഷനൽ ക്രൈംസ് ട്രിബ്യൂണൽ ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‍ലാം പറഞ്ഞു. മനുഷത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്നാണ് ശൈഖ് ഹസീനക്കെതിരായ ആരോപണം. ശൈഖ് ഹസീന ഭരണകാലത്ത് കൂട്ടക്കൊലകൾ നടത്തിയെന്നും ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‍ലാം പറഞ്ഞു. ശൈഖ് ഹസീനയുടെ പാർട്ടിയിലെ മറ്റ് ചിലർക്കെതിരെയും അറസ്റ്റ് വാറന്റ് ഉണ്ട്.

ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ഒബൈദുൽ ക്വാദറിനെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പേര് വെളിപ്പെടുത്താത്ത മറ്റ് 44 പേർക്കെതിരെയും ഇത്തരത്തിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണതിന് പിന്നാലെ അവരുടെ പാർട്ടിയിലെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡസനോളം ആളുകൾ ഇത്തരത്തിൽ പിടിയിലായിട്ടുണ്ട്. മുൻ കാബിനറ്റ് മന്ത്രിമാർ അവാമി ലീഗ് പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ എന്നിവരെയെല്ലാം ഇത്തരത്തിൽ പിടികൂടിയിരുന്നു. അധികാര​ത്തിൽ നിന്നും പുറത്തായതിനെ തുടർന്ന് രാജ്യം വിട്ട ശൈഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....