കോഴിക്കോട്: ഭൂമി തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ വ്യവസായ മന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം കാരശ്ശേരിയിലെ മുക്കം ക്രഷർ ആന്റ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്നാണ് താമരശ്ശേരി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 2009 -2011 കാലഘട്ടത്തിൽ ക്രഷർ നടത്താനെന്ന പേരിൽ എളമരം കരീമിന്റെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും നൗഷാദിന്റെ പേരിലേക്ക് ഭൂമി എഴുതി നൽകുന്നതിന് എളമരം കരീം ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നുമാണ് പരാതി. പിന്നീട് സ്ഥലം സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്ത് നികുതി അടച്ച് സ്ഥലം നൗഷാദ് കൈക്കലാക്കിയെന്നും ക്വാറി തുടങ്ങുകയോ പണം നൽകുകയോ ചെയ്തില്ലെന്നും പരാതിക്കാർ പറയുന്നു.
2013-ൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് ഭൂമി നഷ്ടപ്പെട്ടവർ പരാതി നൽകുകയും 2015-ൽ ക്രൈംബ്രാഞ്ച് പരാതിയിൽ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കേസ് എഴുതി തള്ളാൻ ക്രൈംബ്രാഞ്ച് തീരുമാനം എടുത്തതോടെ ഉന്നതബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് കാണിച്ച് ഭൂമി നഷ്ടപ്പെട്ടവർ കോടതിയെ സമീക്കുകയായിരുന്നു. നാല് തവണ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടും എളമരം കരീം ഹാജരാവാതെ ഇരുന്നതോടെയാണ് അറസ്റ്റ് വാറണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.