വേനൽ കടുത്തു ; താമരക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : വേനൽ കടുത്തതോടെ താമരക്കുളം ഗ്രാമപ്പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം തുടങ്ങി. 17 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ടാങ്കറുകളിൽ കുടിവെള്ളവിതരണം തുടങ്ങി. ജലജീവൻ മിഷൻ പദ്ധതിയിൽ അയ്യായിരത്തോളം ഗാർഹിക കണക്‌ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും എല്ലായിടത്തും വെള്ളം കിട്ടുന്നില്ല. പല സ്ഥലങ്ങളിലും പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. കാർഷികാവശ്യങ്ങൾക്കും വീടുപണിക്കും മറ്റുമായി കുടിവെള്ളം ദുരുപയോഗം ചെയ്യുന്നു. ഇതിനെതിരേ ജല അതോറിറ്റി നടപടിയെടുക്കുന്നില്ല. ചൂടു കൂടിയതോടെ കാർഷികമേഖലയും പ്രതിസന്ധിയിലാണ്. വാഴയും പച്ചക്കറികളും അടക്കമുള്ള കാർഷികവിളകൾ കരിഞ്ഞുണങ്ങിത്തുടങ്ങി.

പഞ്ചായത്തിലെ നാലുമുക്ക്, ചത്തിയറ തെക്കുകിഴക്ക്, വേടരപ്ലാവ്, പേരൂർക്കാരാണ്മ, പച്ചക്കാട്, കണ്ണനാകുഴി പടിഞ്ഞാറ് ഭാഗങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിട്ടുള്ളത്. നൂറനാട് പാറ്റൂർ കുടിവെള്ളപദ്ധതിയിൽനിന്നുള്ള വെള്ളമാണ് പഞ്ചായത്തിൽ പ്രധാനമായും വിതരണംചെയ്യുന്നത്. ഇതോടൊപ്പം പാലയ്ക്കൽക്കുറ്റി, വേടരപ്ലാവ് മാവുള്ളതിൽ കോളനി, ഉഴലിച്ചിറ, ചത്തിയറ ചിറയ്ക്കൽ, പൊരുവിക്കൽ ചെറുകിട കുടിവെള്ളപദ്ധതികളും കുടിവെള്ളക്ഷാമ പരിഹാരത്തിനായുണ്ട്. ഇതുകൂടാതെ, പഞ്ചായത്തു നടപ്പാക്കിയ മൂന്നു ചെറിയ കുടിവെള്ളപദ്ധതികൾ ചത്തിയറയിലും ഓരോ പദ്ധതികൾ കണ്ണനാകുഴിയിലും നാലുമുക്കിലും പ്രവർത്തിക്കുന്നു. ഇവയുടെ പരിപാലനച്ചുമതല ഗുണഭോക്തൃസമിതികൾക്കാണ്. ഇവയോടൊപ്പം അഞ്ച്, ആറ്, ഒൻപത് വാർഡുകളിൽ പ്രവർത്തനം തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനം നിലച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...