മാര്‍ബിള്‍ കടയില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നു ; രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പനമരം: മാര്‍ബിള്‍ കടയില്‍ കവര്‍ച്ച നടത്തിയ രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍. വയനാട് പനമരം കൂളിവയല്‍ കാട്ടുമാടം മാര്‍ബിള്‍സിലാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. സ്ഥാപനത്തിലെ തൊഴിലാളികളായിരുന്ന 5 പേരെ മണിക്കൂറുകള്‍ക്കകം മംഗളൂരുവില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. രാജസ്ഥാന്‍ സ്വദേശികളായ ശങ്കര്‍, ഗോവിന്ദന്‍, പ്രതാപ്, വികാസ്, രാഗേഷ് എന്നിവരാണ് പിടിയിലായത്.

സ്ഥാപനത്തിലെ ലോക്കര്‍ തകര്‍ത്ത് 2.34 ലക്ഷം രൂപയാണ് ഇവര്‍ മോഷ്ടിച്ചത്. ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് സി സി ടി വി ദൃശ്യങ്ങളും മൊബൈല്‍ ലോക്കേഷനും കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് 8 മണിക്കൂറിനുള്ളില്‍ പ്രതികള്‍ പിടിയിലായത്. മോഷണം നടത്തിയ സംഘം കോഴിക്കോട് റയില്‍വേ സ്റ്റേഷനിലെത്തി മലബാര്‍ എക്സ്പ്രസില്‍ മംഗളുരുവിലേക്ക് കടന്നതായി സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കേരള പോലീസ് മംഗളുരു റെയില്‍വെ പോലീസുമായി നടത്തിയ സംയുക്ത അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...