ആറ്റിങ്ങലിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശി അദ്വൈതാണ് അറസ്റ്റിലായത്. യാത്രക്കിടെ യുവാവിന്‍റെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് രാത്രി 12ന് ആറ്റിങ്ങലിൽ വെച്ച് കാറിൽ നിന്നും റോഡിലേക്ക് ചാടിയ യുവതിക്ക് പരിക്കേറ്റിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശ്ശൂർ സ്വദേശിനിയായ 25 കാരിയോടാണ് അദ്വൈത് മോശമായി പെരുമാറിയത്. ഇടയ്ക്ക് പെൺകുട്ടിയെ കാണുന്നതിനായി അദ്വൈത് തൃശൂരിൽ എത്താറുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടി യുവാവിനെ കാണുന്നതിനായി ആറ്റിങ്ങൽ എത്തി. ടൂറിസ്റ്റ് കേന്ദ്രമായ വർക്കല സന്ദർശിക്കുന്നതിനായി ഇരുവരും പദ്ധതിയിട്ടു.

തന്‍റെ രണ്ട് സുഹൃത്തുക്കളെയും അദ്വൈത് ഒപ്പം കൂട്ടി. സുഹൃത്തുക്കളുടെ വാഹനത്തിൽ വർക്കലയിൽ എത്തിയ സംഘം രാത്രി 11 ഓടെ വർക്കലയിൽ നിന്നും ആറ്റിങ്ങലിലേക്ക് തിരിച്ചു. കാറിന്‍റെ പിൻസീറ്റിൽ ഇരുന്ന യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് അദ്വൈതുമായി വാക്ക് തർക്കമുണ്ടായി. തുടർന്ന് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും യുവതി ഡോർ തുറന്ന് പുറത്തേക്ക് ചാടി. ആറ്റിങ്ങൽ മൂന്ന് മുക്ക് ജംഗ്ഷനിൽ വെച്ചാണ് സംഭവം. വീഴ്ചയിൽ കാലിനും കൈക്കും പരിക്കേറ്റ യുവതിയെ ആറ്റിങ്ങലിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പെൺകുട്ടിയുടെ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അദ്വൈതിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒപ്പം ഉണ്ടായിരുന്ന പ്രതിയുടെ സുഹൃത്തുക്കൾക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....