വിതുര : കല്ലാര്‍ ഗോള്‍ഡന്‍ വാലിയില്‍ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് ഇടിച്ചുതകര്‍ത്ത് പൊന്മുടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നുപേരെ വിതുര പോലീസ് അറസ്റ്റുചെയ്‌തു. ആറ്റിപ്ര വലിയവേളി എസ്.എസ് ഭവനില്‍ സാജന്‍കുമാര്‍ (34), ആറ്റിപ്ര പള്ളിത്തുറ സൗത്തില്‍ തുമ്പ വി.എസ്.എസ്.സി കോളനി ക്വാര്‍ട്ടേഴ്സ് സി 70ല്‍ അനീഷ് (32), ആറ്റിപ്ര വലിയവേളി പുഷ്പ വിലാസത്തില്‍ സോളമന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകരെയും ഇവര്‍ ആക്രമിച്ചു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എല്‍. സുധീഷ്, എസ്.സി.പി.ഒമാരായ പ്രദീപ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.
ചെക്ക്പോസ്റ്റ് ഇടിച്ചുതകര്‍ത്ത് പൊന്മുടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്‌തു
RECENT NEWS
Advertisment