ചെക്ക്പോസ്റ്റ്‌ ഇടിച്ചുതകര്‍ത്ത് പൊന്മുടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

വിതുര : കല്ലാര്‍ ഗോള്‍ഡന്‍ വാലിയില്‍ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ്‌ ഇടിച്ചുതകര്‍ത്ത് പൊന്മുടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്നുപേരെ വിതുര പോലീസ് അറസ്റ്റുചെയ്‌തു. ആറ്റിപ്ര വലിയവേളി എസ്.എസ് ഭവനില്‍ സാജന്‍കുമാര്‍ (34), ആറ്റിപ്ര പള്ളിത്തുറ സൗത്തില്‍ തുമ്പ വി.എസ്.എസ്.സി കോളനി ക്വാര്‍ട്ടേഴ്സ് സി 70ല്‍ അനീഷ് (32), ആറ്റിപ്ര വലിയവേളി പുഷ്പ വിലാസത്തില്‍ സോളമന്‍ (35) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകരെയും ഇവര്‍ ആക്രമിച്ചു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. വിതുര സി.ഐ എസ്. ശ്രീജിത്ത്‌, എസ്.ഐ എസ്.എല്‍. സുധീഷ്, എസ്.സി.പി.ഒമാരായ പ്രദീപ്, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

0
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്നാട്ടിലെ അഞ്ച്...

ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവം : കോടതി ഉത്തരവു പാലിച്ചില്ല ; ഹാസ്യതാരത്തിനും യൂറ്റ്യൂബർമാർക്കും മൂന്നു...

0
ന്യൂഡൽഹി : കോടതി ഉത്തരവ് പാലിക്കാത്തതിന് ഹാസ്യതാരം സമയ് റെയ്‌ന, യുറ്റ്യൂബർമാരായ...

കുവൈത്ത് നാവിക കപ്പലിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ; സായുധ സേനയിലെ നാലുപേർക്ക് പരിക്ക്

0
കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേനയുടെ ഒരു കപ്പലിനെ ലക്ഷ്യമിട്ട ഇറാൻ ആക്രമണത്തിൽ...