കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന പ്രതി 20 വർഷത്തിന് ശേഷം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന പ്രതിയെ 20 വർഷങ്ങൾക്കു ശേഷം പിടികൂടി. 2001 ൽ 100 രൂപയുടെ 34 നോട്ടുമായി അറസ്റ്റിലായശേഷം ഒളിവിൽപോയ പയ്യപ്പാടി സ്വദേശിയായ ജോയിയെയാണ് (കുഞ്ഞാപ്പി 59) ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. 2001 ൽ പുതുപ്പള്ളിയിലെ കള്ളുഷാപ്പിൽ കള്ളനോട്ട് മാറുന്നതിനിടെയാണ് ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

വിവിധ സ്ഥലങ്ങളിൽ താമസിച്ച് പോലീസിന് പിടികൊടുക്കാതെ കഴിഞ്ഞുവന്ന ജോയി കൊല്ലം ജില്ലയിലെ അഞ്ചൽ എന്ന സ്ഥലത്ത് കുടുംബവുമായി താമസിക്കുന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.അമ്മിണിക്കുട്ടന്റെ നേതൃത്വത്തിൽ എ.എസ്.ഐ മാരായ ഷാജൻ മാത്യു, ബി.ഗിരീഷ്, എസ്.സി.പി.ഒ മാരായ പ്രമോദ് എസ്.കുമാർ, സുനിമോൾ രാജപ്പൻ, സി.പി.ഒ ജാഫർ സി.റസാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....