ഇടുക്കിയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് ; യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ജില്ലയില്‍ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ സജീവം. അടിമാലി യൂണിയന്‍ ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സ്ത്രീ ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ചാറ്റുപാറ പുത്തന്‍പുരയ്ക്കല്‍ മഞ്ജുഷ (28), കീരിത്തോട് പകുതിപാലം കപ്യാരുകുന്നേല്‍ സുനീഷ് (28), മച്ചിപ്ലാവ് പ്ലാക്കിതടത്തില്‍ ഷിജു (42), കട്ടപ്പന കാട്ടുകുടി സുഭാഷ് (44)എന്നിരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയുടെ നേത്യത്വത്തില്‍ ഇത്തരം സംഘങ്ങളെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 16 ന് അടിമാലി യൂണിയന്‍ ബാങ്ക് ശാഖയില്‍ 32 ഗ്രാം മുക്കുപണ്ടം പണയം വെച്ച് കേസിലെ ഒന്നാം പ്രതി മഞ്ജുഷ 92,000 രൂപ തട്ടിയെടുത്തതോടെയാണ് തട്ടിപ്പിന്റെ ചുരുള്‍ അഴിഞ്ഞത്. പിന്നീട് സംഘം രണ്ടര ലക്ഷത്തിന്റെ തട്ടിപ്പുകൂടി നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. യൂണിയന്‍ ബാങ്ക് ശാഖയില്‍ യുവതി പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.

ഇതോടെ പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. ഇതോടെ ബാങ്ക് അധികൃതര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ യുവതി അറസ്റ്റിലായി. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതോടെ ആണ് തട്ടിപ്പ് സംഘത്തിലെ മറ്റു മൂന്ന് പേരെകുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

മുക്കുപണ്ടത്തില്‍ 9.16 ഹാള്‍ മാര്‍ക് മുദ്ര പതിച്ചു നല്‍കിയിരുന്നത് കട്ടപ്പന സ്വദേശി സുഭാഷ് ആണ്. ഇയാളും സുനീഷും ചേര്‍ന്ന് വര്‍ഷങ്ങളായി തട്ടിപ്പു നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുരിക്കാശേരി, ഇടുക്കി, ഹരിപ്പാട്, അഅമ്പലപ്പുഴ എന്നിവിടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത 20 ഓളം കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ട്.

അടുത്തനാളില്‍ ഇയാള്‍ മഞ്ജുഷയുമായി സുഹൃത് ബന്ധത്തിലായി. ഇതോടെ ആണ് യുവതിയും തട്ടിപ്പു സംഘത്തിലെ കണ്ണിയായത്. ഇതുകൂടാതെ അടിമാലിയില്‍ വര്‍ക്ക് ഷോപ്പ് നടത്തിവരുന്ന ഷിജുവുമായി സുനീഷ് അടുപ്പത്തിലായി. തുടര്‍ന്ന് ഇയാളെയും സംഘത്തില്‍ ഉള്‍പ്പെടുത്തി തട്ടിപ്പ് വ്യാപകമാക്കുകയായിരുന്നു.

കൂടാതെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് രണ്ടര ലക്ഷത്തോളം രൂപ അടുത്ത നാളില്‍ തട്ടിയെടുത്തതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർത്ഥികളുടെ ഭാവി വെച്ച് കളിച്ചാൽ ശക്തമായ നടപടി; പരീക്ഷാ മാഫിയകൾക്കെതിരെ വീണ്ടും താക്കീതുമായി പ്രധാനമന്ത്രിയുടെ...

0
ന്യൂഡല്‍ഹി: പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്ന് പ്രധാനമന്ത്രി...

​”കോൺഗ്രസ് പിന്തുടരുന്നത് ബിജെപിയുടെ വഴി”; പിഎം ശ്രീ പദ്ധതിയിലൂടെ ആർഎസ്എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് ...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന...

​കനത്ത മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി

0
കല്‍പ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍...

തെരുവുനായ ആക്രമണങ്ങൾക്കെതിരെ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ; നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാധ്യതയെന്ന് വിധി

0
കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി...