Sunday, May 11, 2025 2:53 pm

സര്‍ക്കാര്‍ അനുവദിച്ച സൗജന്യറേഷന്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചതിന് റേഷന്‍ കടയുടമയെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : സര്‍ക്കാര്‍ അനുവദിച്ച സൗജന്യറേഷന്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചതിന് റേഷന്‍ കടയുടമയെ അറസ്റ്റ് ചെയ്തു . മൂന്നാര്‍ നല്ലതണ്ണി എസ്‌റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലെ 49ാം റേഷന്‍ കടയുടമ ത്യാഗരാജനെയാണ് അറസ്റ്റ് ചെയ്തത് . അര്‍ധരാത്രി താലൂക്ക് സപ്ലൈ ഓഫിസര്‍ എന്‍ ശ്രീകുമാര്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജീവ്, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

നാല് ടണ്ണോളം വരുന്ന ഭക്ഷ്യവസ്തുവാണ് അനധികൃതമായി വാഹനത്തില്‍ കയറ്റി സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചത് . മൂന്നാര്‍ ഡിവൈഎസ്പി എം രമേഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അര്‍ധരാത്രി ഇയാളെ കസ്റ്റഡിയിലെടുത്തു . കടയുടമയുടെ ലൈസന്‍സ് താല്‍ക്കാലികമായി മരവിച്ച്‌ കട പൂട്ടി സീല്‍ വയ്ക്കുകയും ചെയ്തു .

ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാനുള്ള റേഷന്‍ വസ്തുക്കള്‍ കഴിഞ്ഞയാഴ്ചയാണ് കടയിലെത്തിച്ചത് . എന്നാല്‍ പലര്‍ക്കും നല്‍കിയില്ല . കഴിഞ്ഞ ദിവസം രാത്രി ഭക്ഷ്യവസ്തുക്കള്‍ കയറ്റാന്‍ ലോറി എത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണു താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത് . 55 ചാക്ക് അരിയും 14 ചാക്ക് ഗോതമ്പും  വാഹനത്തില്‍ കയറ്റിയപ്പോഴാണ് ഇയാളെ പിടികൂടിയത്. കടയോട് ചേര്‍ന്നുള്ള കെട്ടിടങ്ങളില്‍ അരി ചാക്കുകള്‍ പൂഴ്ത്തി വച്ചതായും കണ്ടെത്തിയിരുന്നു .

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാവൽപിണ്ടിയിലെ കമാൻഡ് സെന്ററിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

0
ന്യൂഡൽഹി: പാക് സൈന്യത്തിന്റെ റാവൽപിണ്ടിയിലെ കമാൻഡ് സെന്ററിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച്...

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല ഇപ്പോഴും തുടരുന്നു ; വ്യോമസേന

0
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഭീകരർക്കെതിരായ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണ്....

പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ

0
ഡൽഹി: പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ. പുൽവാമ ആക്രമണം പാകിസ്ഥാന്റെ...

കാട്ടുപന്നികളെ കൊല്ലാൻ നേതൃത്വം നൽകാൻ കർഷകസംഘം

0
പത്തനംതിട്ട : കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ സർക്കാർ ഉത്തരവിന് വിധേയമായി...