പത്തനംതിട്ട പന്തളം തോന്നല്ലൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്:  റിയാദിലെ ബത്ഹയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട പന്തളം തോന്നല്ലൂര്‍ സ്വദേശി വാദിയാര വടക്കേതില്‍ പരീതുകുഞ്ഞു ജസീന്‍ (58) ആണ് മരിച്ചത്.

ബത്ഹയില്‍ മലബാര്‍ ഹോട്ടലിന് സമീപം ഒരു റൂമില്‍ ഒറ്റക്കാണ് ഇദ്ദേഹം താമസിച്ചിരുന്നത്. രണ്ട് ദിവസം മുമ്പ് ബത്ഹയിലെ ക്ലിനിക്കില്‍ പനിക്ക് ചികിത്സ തേടിയിരുന്നു. പിന്നീട് റൂമില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. നാട്ടില്‍ നിന്ന് ഭാര്യ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റൂമില്‍ വന്നു നോക്കുമ്പോള്‍ മുറി അടച്ചിട്ട നിലയിലായിരുന്നു. ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. പോലീസെത്തി റൂമിനകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം ശുമൈസി മോര്‍ച്ചറിയിലേക്ക് മാറ്റി. സുനിത ജസീന്‍ ആണ് ഭാര്യ. മക്കള്‍: ജസീന്‍, റിയ ജസീന്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...