കൊല്ലത്ത് നടുറോഡിൽ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ യുവാവിനെ കിളികൊല്ലൂര്‍ പോലീസ് പിടികൂടി. കൊറ്റങ്കര പേരൂര്‍ തൊട്ടാവാടി വീട്ടില്‍ ബിജു (39) ആണ് പൊലീസ് പിടിയിലായത്. കൂട്ടുകാരികള്‍ക്കൊപ്പം വനിതാ ഹോസ്റ്റലില്‍ നിന്നും ജംഗ്ഷനിലേക്ക് വന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയറിപ്പിടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടികള്‍ ഉറക്കെ നിലവിളിച്ചു. ആളുകൾ കൂടിയതോടെ യുവാവിനെ നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടഞ്ഞുവെയ്ക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് കരിക്കോട് റെയില്‍വേട്രാക്കിന് സമീപം നാട്ടുകാര്‍ തടഞ്ഞുവെച്ച യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ.വിനോദിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനീഷ്.എ.പി, സ്വാതി. വി, മധു, ജയന്‍ കെ സക്കറിയ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടി റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ സ്ഫോടനം ; 15 തൊഴിലാളികൾ കൊല്ലപ്പെട്ടു

0
കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ മീഥെയ്ൻ വാതക സ്ഫോടനത്തിൽ...

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ല ;...

0
ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ്...

സ്വത്തുവിവരം മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ രാജീവ് ചന്ദ്രശേഖരന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം...