പത്തനംതിട്ട : പുരാതനകാലം മുതല്‍ ജനങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുകയും ജീവിത വീക്ഷണം മാറ്റിമറിക്കുകയും ചെയ്യുന്നതാണെന്ന് കലയും സംസ്കാരവുമെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കെ.പി.സി.സി. സംസ്കാര സാഹിതി ജില്ലാ പ്രവര്‍ത്തക യോഗം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുദ്ധങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ വര്‍ത്തമാനകാലത്തെ ദീര്‍ഘവീക്ഷണത്തോടെ ആവിഷ്കരിച്ച നോവലിനെ ആസ്പദമാക്കി സാഹിതി തീയേറ്റേഴ്സ് നവംബര്‍ ഒന്നിന് ജില്ലയിലെ കോന്നിയില്‍ നടത്തുന്ന നാടകോത്സവം വന്‍ വിജയമാക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
സംസ്കാര സാഹിതി ജില്ലാ ചെയര്‍മാന്‍ ബിജു കൂടല്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, സംസ്കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിജു സ്കറിയാ, ബിനു മാത്യു, കലാധരന്‍ തണ്ണിത്തോട്, കെ.വി.സാമുവല്‍, ജയപ്രകാശ് കോന്നി, ജോണ്‍സണ്‍ അടൂര്‍, റോയി തങ്കച്ചന്‍, അനീഷ് മുട്ടുകുടുക്ക, സ്മൃതി ബിജു, ജ്യോതിഷ്, ബിന്ദു ബിനു, ചിത്ര രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്കാര സാഹിതിയുടെ നേതൃത്വത്തില്‍ സാഹിതി തീയേറ്റേഴ്സ് നവംബര്‍ ഒന്നിന് വൈകിട്ട് ഏഴുമണിക്ക് കോന്നിയില്‍ നടത്തുന്ന നാടകമായ ‘ചൊറിയന്‍ പുഴു യുദ്ധം’ ന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ നിര്‍വ്വഹിച്ചു.




























