ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്‌കൂളിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ആലപ്പുഴ – പത്തനംതിട്ട ജില്ലകളിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. അതീതാ – 2023 കലോത്സവം 19 ന് കല്ലിശ്ശേരി ബിബിസി ഹാളിൽ രാവിലെ 9.30 ന് നടക്കും. ലയൺസ് ഡിസ്ട്രിക്ട് 318- ബി. ഗവർണർ ഡോ ബിനോ ഐ കോശി പതാക ഉയർത്തും. സവിശേഷ വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും സുഹൃത്തുക്കളുമായി ഒത്തൊരുമിച്ച് ആഘോഷിക്കാനും അവസരമൊരുക്കുന്ന ഈ കലാമേളയിൽ ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ 19 സ്കൂളുകളിൽ നിന്നും ഇരുനൂറ്റിഅമ്പതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും. മോണോ ആക്ട്, ഫാൻസിഡ്രസ്, ലളിതഗാനം, സംഘഗാനം, ഗ്രൂപ്പ് ഡാൻസ്, പെയിൻ്റിംഗ്, എന്നീ വിഭാഗങ്ങളിലേക്കുള്ള മത്സരം നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റീ ജി വേണുകുമാർ, ട്രഷറർ എം പി പ്രതിപാൽ, പ്രിൻസിപ്പൽ മോളി സേവിയർ എന്നിവർ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.