സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ലില്ലി ലയൺസ്‌ സ്പെഷ്യൽ സ്‌കൂളിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ആലപ്പുഴ – പത്തനംതിട്ട ജില്ലകളിലെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. അതീതാ – 2023 കലോത്സവം 19 ന് കല്ലിശ്ശേരി ബിബിസി ഹാളിൽ രാവിലെ 9.30 ന് നടക്കും. ലയൺസ്‌ ഡിസ്ട്രിക്ട് 318- ബി. ഗവർണർ ഡോ ബിനോ ഐ കോശി പതാക ഉയർത്തും. സവിശേഷ വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും സുഹൃത്തുക്കളുമായി ഒത്തൊരുമിച്ച് ആഘോഷിക്കാനും അവസരമൊരുക്കുന്ന ഈ കലാമേളയിൽ ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ 19 സ്കൂളുകളിൽ നിന്നും ഇരുനൂറ്റിഅമ്പതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും. മോണോ ആക്ട്, ഫാൻസിഡ്രസ്, ലളിതഗാനം, സംഘഗാനം, ഗ്രൂപ്പ് ഡാൻസ്, പെയിൻ്റിംഗ്, എന്നീ വിഭാഗങ്ങളിലേക്കുള്ള മത്സരം നടക്കുമെന്ന് മാനേജിംഗ് ട്രസ്റ്റീ ജി വേണുകുമാർ, ട്രഷറർ എം പി പ്രതിപാൽ, പ്രിൻസിപ്പൽ മോളി സേവിയർ എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന നടത്തി

0
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ എഡിജിപി ഓഫീസിൽ എസ്ഐടി...

പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരം കാടുകയറുന്നു; വൃത്തിയാക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കുമ്പോള്‍ നിരവധി രോഗികള്‍ ദിവസവും...