ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം. ഭൗമ പരിക്രമണപഥം വിടാനായി പേടകത്തിലെ എഞ്ചിനുകൾ പ്രവ‍ർത്തിപ്പിച്ചു ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി. ഇന്ത്യൻ സമയം പുലർച്ചെ 5:19നായിരുന്നു ടിഎൽഐ ജ്വലനം. അഞ്ച് മിനുട്ടും അമ്പത് സെക്കൻഡുമെടുത്താണ് പ്രക്രിയ പൂ‌ർത്തിയാക്കിയത്. ദൗത്യത്തിന്റെ അഞ്ചാം ദിനമാണ് ചാന്ദ്ര ആകർഷണ വലയത്തിൽ പ്രവേശിക്കുക. ഇതിനിടെ നാലംഗ സംഘം ആദ്യമായി ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു. അമേരിക്കൻ മാധ്യമങ്ങളുമായി അര മണിക്കൂറോളം സംസാരിച്ച സംഘം ദൗത്യപുരോഗതി പങ്കുവച്ചു.

കാണുന്ന കാഴ്ചകൾ അതിഗംഭീരവും മനോഹരവുമാണെന്ന് നാല് പേരും പറഞ്ഞപ്പോൾ ദൗത്യത്തിൻ്റെ മഹത്വവും ഗൗരവവും പൂർണ്ണമായി ഉൾക്കൊള്ളുന്നുവെന്നും പറഞ്ഞു. ഭൂമിയിലെ പ്രതിസന്ധികളുടെ കാലത്തെ  ബഹിരാകാശ യാത്രയെക്കുറച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എല്ലാവരും ഒന്നാണെന്ന് പൈലറ്റ് വിക്ടർ ഗ്ലോവർ മറുപടി നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ20 കാരണം കേടായ കാർ കാണിക്കാമോ? വിമർശകക്കെതിരെ നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : ഇ20 പെട്രോൾ വിതരണം നിർബന്ധമാക്കിയതിന് പിന്നാലെ വാഹനങ്ങളുടെ മൈലേജ്...

കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നുവെന്ന് അറിയിച്ച് റെയിൽവേ

0
ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ...

താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന് സമീപം വിള്ളൽ രൂപപ്പെട്ടു. ദേശിയ...

ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

0
കൊച്ചി: ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരായ കോടതിയലക്ഷ്യ...