കൊച്ചി : തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകുമെന്ന് മന്ത്രി പി.രാജീവ്. വ്യാജ വീഡിയോ പ്രചാരണത്തിന്റെ ഉത്ഭവം യു.ഡി.എഫ് ആണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് അബ്ദുൾ ലത്തീഫിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. വളരെ രഹസ്യമായി കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തന്നെ പോലീസ് കൊച്ചിയിലെത്തിച്ചു.
‘തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും’ ; മന്ത്രി പി.രാജീവ്
RECENT NEWS
Advertisment