‘തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും’ ; മന്ത്രി പി.രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകുമെന്ന് മന്ത്രി പി.രാജീവ്. വ്യാജ വീഡിയോ പ്രചാരണത്തിന്റെ ഉത്ഭവം യു.ഡി.എഫ് ആണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തയാളെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് അബ്ദുൾ ലത്തീഫിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. വളരെ രഹസ്യമായി കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തന്നെ പോലീസ് കൊച്ചിയിലെത്തിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...

കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),...