പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെയും ലളിതകലാ അക്കാദമിയുടെയും അവഗണനയില്‍ ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോവിഡ് കാലഘട്ടത്തിൽ കലാകാരന്മാർക്ക് ലളിതകലാ അക്കാദമി വഴി നൽകുമെന്ന് അറിയിച്ചിരുന്ന ആയിരം രൂപയുടെ ധനസഹായം പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ജില്ലാ പ്രസിഡണ്ട് മൃദുൽ മധു പറഞ്ഞു. കലയെ ആശ്രയിച്ചുമാത്രം ഉപജീവനം കഴിക്കുന്ന സാധാരണക്കാരായ കലാകാരന്മാരെ അവഗണിച്ച് വൻകിട കോർപ്പറേറ്റുകളെയും കൺസൾട്ടൻസികളെയും മാത്രം സഹായിക്കാൻ ഒരുങ്ങിനിൽക്കുന്ന സർക്കാർ നടപടിക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് മൃദുല്‍ മധു പറഞ്ഞു.
കലാകാരന്മാരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് പ്രതിഷേധിച്ചു
RECENT NEWS
Advertisment