ഇറ്റാനഗര്‍ : അരുണാചല്‍പ്രദേശ് പൂര്‍ണമായും കോവിഡ് മുക്തമായി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണിതെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പുദ്യോഗസ്ഥന്‍ അറിയിച്ചു.
16,836 പേര്‍ക്കാണ് അരുണാചല്‍പ്രദേശില്‍ ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16,780 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥന്‍ ലോബ്‌സങ് ജമ്പ പറഞ്ഞു. ഇതു വരെ 56 പേരാണ് കോവിഡ് മൂലം അരുണാചല്‍ പ്രദേശില്‍ മരിച്ചത്.
സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 99.66 ശതമാനവും പോസിറ്റീവിറ്റി നിരക്ക് പൂജ്യം ശതമാനവുമാണെന്ന് ഔദ്യോഗികവക്താവ് വ്യക്തമാക്കി. ശനിയാഴ്ച പരിശോധന നടത്തിയ 312 സാംപിളുകളുള്‍പ്പടെ 4,05,647 സാംപിളുകളാണ് ഇതു വരെ പരിശോധിച്ചത്. 32,325 ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികളും ഇതുവരെ പ്രതിരോധവാക്‌സിന്‍ സ്വീകരിച്ചതായി സ്‌റ്റേറ്റ് ഇമ്യൂണൈസേഷന്‍ ഓഫീസര്‍ ദിമോങ് പാദുങ് അറിയിച്ചു. ആഴ്ചയിലെ തിങ്കള്‍, വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം.