അരുണാചൽ പ്രദേശ് കോവിഡ് മുക്തം : അവസാന രോഗിയും ആശുപത്രി വിട്ടു

For full experience, Download our mobile application:
Get it on Google Play

ഇറ്റാനഗര്‍ : അരുണാചല്‍പ്രദേശ് പൂര്‍ണമായും കോവിഡ് മുക്തമായി. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണിതെന്ന് മുതിര്‍ന്ന ആരോഗ്യ വകുപ്പുദ്യോഗസ്ഥന്‍ അറിയിച്ചു.
16,836 പേര്‍ക്കാണ് അരുണാചല്‍പ്രദേശില്‍ ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16,780 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥന്‍ ലോബ്‌സങ് ജമ്പ പറഞ്ഞു. ഇതു വരെ 56 പേരാണ് കോവിഡ് മൂലം അരുണാചല്‍ പ്രദേശില്‍ മരിച്ചത്.

സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 99.66 ശതമാനവും പോസിറ്റീവിറ്റി നിരക്ക് പൂജ്യം ശതമാനവുമാണെന്ന് ഔദ്യോഗികവക്താവ് വ്യക്തമാക്കി. ശനിയാഴ്ച പരിശോധന നടത്തിയ 312 സാംപിളുകളുള്‍പ്പടെ 4,05,647 സാംപിളുകളാണ് ഇതു വരെ പരിശോധിച്ചത്. 32,325 ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികളും ഇതുവരെ പ്രതിരോധവാക്‌സിന്‍ സ്വീകരിച്ചതായി സ്‌റ്റേറ്റ് ഇമ്യൂണൈസേഷന്‍ ഓഫീസര്‍ ദിമോങ് പാദുങ് അറിയിച്ചു. ആഴ്ചയിലെ തിങ്കള്‍, വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിലാണ് സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...

കാഫിർ സ്ക്രീൻഷോട്ട് വിവാദം ; ഹിന്ദു-മുസ്ലീം വിഷയമാക്കാൻ സിപിഐഎം ശ്രമം ; ശക്തമായ നടപടി...

0
തിരുവനന്തപുരം: 2024 ൽ വടകരയിലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ പുറത്തുവന്ന കാഫിർ സ്ക്രീൻഷോട്ട്...

ബദൽ ധവളപത്രത്തിന് എൽഡിഎഫ് നീക്കം ; തീരുമാനം സർക്കാരിന്‍റെ ധവളപത്രത്തിലെ കണക്കുകൾ പരിശോധിച്ച ശേഷം

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് സർക്കാർ നിയമസഭയിൽ വയ്ക്കാനിരിക്കെ...