അരുവാപ്പുലം കൃഷിഭവൻ സ്മാർട്ട് കൃഷിഭവൻ ആക്കി ഉയർത്തും ; അഡ്വ.കെയു ജനീഷ് കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ അരുവാപ്പുലം കൃഷി ഭവൻ സ്മാർട്ട്‌ കൃഷി ഭവൻ ആയി ഉയർത്തുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. ഇതിനായി 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി മണ്ഡലത്തിലെ എല്ലാ കൃഷി ഭവനുകളും സ്മാർട്ട്‌ കൃഷി ഭവനുകൾ ആക്കി മാറ്റുക എന്നതാണ് ലക്ഷ്യം.

2022-23 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. സ്മാർട്ട്‌ കൃഷി ഭവന് ഫ്രണ്ട് ഓഫീസും ഇൻഫർമേഷൻ സെന്ററും ഉണ്ടാകും. പ്ലാന്റ് ഹെൽത് ക്ലിനിക് പദ്ധതിയുടെ ഭാഗമായി സ്‌ഥാപിക്കും. കർഷകർക്ക് സ്മാർട്ട്‌ കാർഡുകൾ വിതരണം ചെയ്യുകയും കൃഷി ഭവനിലെ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ പ്രദർശിപ്പിക്കയും ലഭ്യമാക്കുകയും ചെയ്യും. കർഷകർക്ക് ആവശ്യമായ വിവര സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും കൃഷി ഭവനിൽ ഉണ്ടാകും. സ്മാർട്ട് കൃഷിഭവന്‍റെ നിർമ്മാണത്തിനായി പഞ്ചായത്ത്‌ -കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകുമെന്നും എം എൽ എ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ...

വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പോലീസ് അതിക്രമം; ശക്തമായ പ്രതികരണവുമായി മോഹൻലാലിന്റെ മകൾ വിസ്മയ

0
കൊച്ചി: സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പോലീസിൻ്റെ അതിക്രമങ്ങളിൽ വിമർ‌ശനവുമായി മോഹൻലാലിൻ്റെ മകൾ...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ സംഘർഷം; പ്രതിഷേധ മാർച്ചിൽ പോലീസിന്റെ ബലപ്രയോഗത്തിനിടെ രാഹുൽ ഗാന്ധിക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ്...

സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗവും പഠന ക്ലാസും നടത്തി ​

0
റാന്നി : സി.പി.ഐ റാന്നി മണ്ഡലം ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പ്...