കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക അസാധുവാക്കി. യു ഡി എഫ് സ്ഥാനാർത്ഥി സന്തോഷ് കുമാറിന്റെ നാമനിർദേശ പത്രികയാണ് തള്ളിയത്. കരാര്‍ ജോലികൾ ചെയ്യുന്ന സന്തോഷ് കുമാർ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ നാല് കരാർ ജോലികൾ ഏറ്റെടുത്തിരുന്നു. കരാർ എടുക്കുന്നയാൾ മത്സരിക്കാൻ പാടില്ല എന്ന തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കേ ഇത് മറച്ചുവെച്ചുകൊണ്ട് ഇദ്ദേഹം പത്രിക സമർപ്പിക്കുകയായിരുന്നു. പത്രിക സമർപ്പിക്കുമ്പോൾ ഇത് ചോദ്യം ചെയ്ത സി പി ഐ (എം) ലോക്കൽ കമ്മറ്റി അംഗം എസ് ശിവകുമാറിനെ യു ഡി എഫ് സ്ഥാനാർത്ഥികളുടെ ആളുകൾ പരസ്യമായി മർദിക്കുകയും ചെയ്തു. മർദനത്തിൽ പ്രതിയായ സന്തോഷിന്റെ സഹോദരന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി
RECENT NEWS
Advertisment