ന്യൂഡൽഹി : ഡൽഹി മദ്യനയ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് മുമ്പാകെയാണ് അഭിഭാഷകന്‍ വിഷയം ഉന്നയിക്കുകയും അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. അതേസമയം ഇന്ന് വാദം കേൾക്കുമോ എന്ന് വ്യക്തമാക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്തതിനെതിരെ കെജ്രിവാൾ നല്കിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി നേതാവ് ഒന്നിലധികം സമൻസുകൾ ഒഴിവാക്കിയതിനെത്തുടർന്ന് കേന്ദ്ര ഏജൻസിക്ക് മറ്റ് മാർഗമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കുറ്റകൃത്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിക്കുന്നതിലും മറച്ചുവെക്കുന്നതിലും കെജ്രിവാൾ സജീവമായി പങ്കെടുത്തുവെന്ന ഇഡിയുടെ ആരോപണവും കോടതി ചൂണ്ടിക്കാട്ടി. ഒരു സാധാരണക്കാരനെയും ഒരു മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യുന്നതിന് ഒരു അന്വേഷണ ഏജൻസിക്ക് പാലിക്കാൻ പ്രത്യേക പ്രോട്ടോക്കോൾ ഇല്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും നടത്തിയ പരിശോധനയിൽ ഒരു രൂപ പോലും കണ്ടെത്തിയിട്ടില്ലെന്ന് എഎപി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. അവർ കോടികളെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇ.ഡിയും സി.ബി.ഐയും ഒരു രൂപ പോലും അനധികൃത പണം കണ്ടെത്തിയിട്ടില്ല. സാക്ഷികൾ അവരുടെ മൊഴി മാറ്റാനും ഇഡി ആഗ്രഹിക്കുന്നത് പറയാനും സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഈ പ്രശ്നം കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ചല്ല. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033