ഭിക്ഷ യാചിക്കാൻ വന്നതല്ല , അവകാശമാണ് ചോദിക്കുന്നത് : അരവിന്ദ് കെജ്‌രിവാൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി : കേന്ദ്ര അവഗണനക്കെതിരെ കേരളം ദില്ലിയില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരവേദിയില്‍ പിന്തുണയുമായി ആം ആദ്മി നേതാക്കളുമെത്തി. 70 കോടി ജനങ്ങളെ പ്രതിപക്ഷ പാർട്ടികൾ ആണ് പ്രതിനിധീകരിക്കുന്നത്. കേന്ദ്രം അവരോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇവരെ ഭാരതത്തിലെ ജനങ്ങൾ ആയാണോ കേന്ദ്രം കാണുന്നത്. സംസ്ഥാന വിഹിതം കിട്ടാൻ ചെറിയ കാര്യങ്ങൾക്കും സുപ്രീം കോടതിയിൽ പോകേണ്ട ഗതികേടാണുള്ളത്. ജന്തർ മന്തറിൽ വന്നിരിക്കേണ്ട അവസ്ഥയാണ്. നാട്ടിൽ എങ്ങനെ വികസനം നടക്കും. ഇംഗ്ലീഷുകാർ പോലും ഇത്രയും പണം ജനങ്ങളിൽ നിന്നും കൊള്ളയടിച്ചിട്ടില്ല.

കേന്ദ്രം അർഹത പെട്ടത് നൽകിയില്ലെങ്കിൽ പിന്നെ എങ്ങനെ സംസ്ഥാനം പ്രവർത്തിക്കും. ഞങ്ങൾ ഒന്നും കുടുംബത്തിലേക്ക് കൊണ്ടുപോകാൻ അല്ല ഇത് ചോദിക്കുന്നത്. വിചാരണ കൂടാതെ ആളുകളെ ജെയിലിൽ അടയ്ക്കാൻ ഇഡിയെ ഉപയോഗിക്കുന്നു , ഇത് നീതി നിഷേധമാണ്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു , കുറ്റം എന്തെന്ന് ആർക്കും അറിയില്ല. നാളെ കെജ്രിവാളും പിണറായിയും അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാകം. കാലചക്രം തിരിയുകയാണ് , ബിജെപി ആലോചിച്ചാൽ നല്ലത് , നാളെ നിങ്ങള്‍ ഇരിക്കുന്നിടത് ഞങ്ങൾ വരും  അഹങ്കരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...