അന്വേഷണ സംഘത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ല ; ആര്യന്റെ കേസ് കേന്ദ്ര ഏജന്‍സിതന്നെ അന്വേഷിക്കണമെന്ന് സമീര്‍ വാംഖഡെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ലഹരിമരുന്ന് കേസില്‍ തന്നെ അന്വേഷണ സംഘത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെ. താന്‍ ഇപ്പോഴും എന്‍സിബി ഉദ്യോഗസ്ഥനായി തുടരുകയാണ്. അന്വേഷണ സംഘത്തില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി കേസും നവാബ് മാലിക്കിന്റെ ആരോപണങ്ങളും കേന്ദ്ര ഏജന്‍സി തന്നെ അന്വേഷിക്കണമെന്നും സമീര്‍ വാംഖഡെ പറഞ്ഞു. ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക സംഘം മയക്കുമരുന്ന് കേസ് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ട്.

കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നുകാട്ടി കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. അതുകൊണ്ടാണ് ആര്യന്റെ കേസ് ഡല്‍ഹി എന്‍സിബി അന്വേഷിക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയിലെയും മുംബൈയിലെയും എന്‍സിബി സംഘങ്ങള്‍ സഹകരണം കൊണ്ടാണിതെന്നും സമീര്‍ വാംഖഡെ പറഞ്ഞു. വെള്ളിയാഴ്ച ആര്യന്റേതുള്‍പ്പെടെ ആറുകേസുകളാണ് എന്‍സിബി മുംബൈ സോണില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയത്. അഞ്ചുകേസുകളുടെയും മേല്‍നോട്ട ചുമതല ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിംഗിനാണ്.

ഒഡിഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് സിംഗ്. മുംബൈ സോണല്‍ ഡയറക്ടറായ സമീര്‍ വാംഖഡെ പക്ഷേ അന്വേഷണ സംഘത്തിലില്ല. മയക്കുമരുന്നിനെതിരായ തന്റെ അന്വേഷണങ്ങള്‍ തുടരുമെന്നും സമീര്‍ വാംഖഡെ വ്യക്തമാക്കി. എന്‍സിബിയുടെ സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍ ഉന്നയിച്ച കോഴ ആരോപണം ഉള്‍പ്പെടെ നേരത്തെ തന്നെ സമീര്‍ വാംഖഡെയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലഹരിപാര്‍ട്ടി കേസ് ഒത്തുതീര്‍ക്കാനായി എട്ടുകോടി രൂപ സമീര്‍ ചോദിച്ചെന്നും 25 കോടി രൂപയ്ക്ക് കേസ് ഒതുക്കാന്‍ ധാരണയായി എന്നുമാണ് ഉയര്‍ന്ന ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...