ഈ സർക്കാരുള്ളിടത്തോളം പെൻഷൻ മുടങ്ങില്ല ; തിരുവല്ലയിൽ ജനകീയ പ്രതിരോധ ജാഥയിൽ പെൻഷൻ വാങ്ങുന്നവരെ ചേർത്തുനിർത്തി എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: “ഞങ്ങടെ പെൻഷൻ മുടങ്ങുമെന്നൊക്കെ കേട്ടു. ശരിയാണോ ? ….” ഈ സർക്കാരുള്ളിടത്തോളം കാലം അത് മുടങ്ങില്ല. ഇച്ഛാശക്തിയുള്ള ഒരു പാർട്ടി കേരളം ഭരിക്കുമ്പോൾ കേരളത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങില്ല. തിരുവല്ലയിൽ ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാനെത്തിയ സാമൂഹ്യക്ഷേമ പെൻഷൻ വാങ്ങുന്നവരെ ചേർത്തുനിർത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജാഥയെ സ്വീകരിക്കാൻ കർഷക തൊഴിലാളികളുടെ ഈറ്റില്ലമായ വേങ്ങലിൽനിന്നും എം ബി രാജനും കെ സി പത്രോസും ശങ്കരിയും ദേവകിയും എത്തിയത് റോസാ പൂക്കളുമായായിരുന്നു.

പെൻഷൻകാർ അവരുടെ വിഷമങ്ങൾ പറയാൻ വളരെ നേരത്തെ സമ്മേളന വേദിയായ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ എത്തിയിരുന്നു. ആശങ്കകൾ പങ്കുവച്ചപ്പോൾ ആത്മധൈര്യം പകർന്നാണ് ജാഥാ ക്യാപ്ടൻ അവരെ സ്വീകരിച്ചത്. പെട്രോളിന് 2 രൂപ സെസ് ഏർപ്പെടുത്തിയത് നിങ്ങളെ കരുതിയാണ്. ക്ഷേമ പെൻഷൻ വാങ്ങുന്നവർ കേരളത്തിൽ ലക്ഷങ്ങളാണുള്ളത്. വാർധക്യത്തിൽ മരുന്നിനും മറ്റുമായി വിഷമിക്കുന്ന സമയത്ത് നിങ്ങളെ സഹായിച്ചില്ലങ്കിൽ മറ്റാരെയാണ് സഹായിക്കുക. ഈ സർക്കാർ നിങ്ങളോടൊപ്പമാണെന്നും ക്യാപ്‌ടൻ ഉറപ്പുനൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...