റാന്നി : ദേശീയ പണിമുടക്കിന്‍റെ ഭാഗമായി സംയുക്ത ഇടത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ റാന്നിയില്‍ പ്രകടനവും യോഗവും നടത്തി. റാന്നി, അങ്ങാടി, പഴവങ്ങാടി മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. വിവിധ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനം മാമുക്കില്‍ കേന്ദ്രീകരിച്ച ശേഷം ഇട്ടിയപ്പാറയിലേക്ക് സംയുക്തമായെത്തിയ ശേഷം ടൗണില്‍ യോഗം നടത്തി. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം പി.ആര്‍ പ്രസാദ്, എ.ഐ.ടി.യു.സി സംസ്ഥാന കമ്മറ്റിയംഗം എം.വി പ്രസന്നകുമാര്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ജോജോ കോവൂര്‍, സി.പി.ഐ(എം) ഏരിയ സെക്രട്ടറി, ടി.എന്‍ ശിവന്‍കുട്ടി, ടി.ജെ ബാബുരാജ്, നിസാംകുട്ടി, വി.ടി ലാലച്ചന്‍, ബോബി കാക്കാനംപള്ളില്‍, പ്രസാദ് എന്‍.ഭാസ്ക്കരന്‍, തെക്കേപ്പുറം വാസുദേവന്‍, ജോര്‍ജ് മാത്യു, സി.ടി കുര്യാക്കോസ്, ജിതിന്‍രാജ്, മോനായി പുന്നൂസ്, എം.ആര്‍ വത്സകുമാര്‍, കെ.കെ മധു,ആര്‍ സുരേഷ്, വി.ആര്‍ സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.