ദേശീയ പണിമുടക്കിന്‍റെ ഭാഗമായി സംയുക്ത ഇടത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ റാന്നിയില്‍ പ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ദേശീയ പണിമുടക്കിന്‍റെ ഭാഗമായി സംയുക്ത ഇടത് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ റാന്നിയില്‍ പ്രകടനവും യോഗവും നടത്തി. റാന്നി, അങ്ങാടി, പഴവങ്ങാടി മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. വിവിധ മേഖലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രകടനം മാമുക്കില്‍ കേന്ദ്രീകരിച്ച ശേഷം ഇട്ടിയപ്പാറയിലേക്ക് സംയുക്തമായെത്തിയ ശേഷം ടൗണില്‍ യോഗം നടത്തി. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം പി.ആര്‍ പ്രസാദ്, എ.ഐ.ടി.യു.സി സംസ്ഥാന കമ്മറ്റിയംഗം എം.വി പ്രസന്നകുമാര്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ ജോജോ കോവൂര്‍, സി.പി.ഐ(എം) ഏരിയ സെക്രട്ടറി, ടി.എന്‍ ശിവന്‍കുട്ടി, ടി.ജെ ബാബുരാജ്, നിസാംകുട്ടി, വി.ടി ലാലച്ചന്‍, ബോബി കാക്കാനംപള്ളില്‍, പ്രസാദ് എന്‍.ഭാസ്ക്കരന്‍, തെക്കേപ്പുറം വാസുദേവന്‍, ജോര്‍ജ് മാത്യു, സി.ടി കുര്യാക്കോസ്, ജിതിന്‍രാജ്, മോനായി പുന്നൂസ്, എം.ആര്‍ വത്സകുമാര്‍, കെ.കെ മധു,ആര്‍ സുരേഷ്, വി.ആര്‍ സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

0
ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക്...

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...