23.7 C
Pathanāmthitta
Saturday, March 25, 2023 4:21 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

വേനൽ കടുത്തതോടെ മലയോര മേഖലയിൽ തീ പടരുന്നു

കോന്നി : വേനൽ കടുത്തത്തോടെ കോന്നിയുടെ മലയോര മേഖലകളിൽ തീ പടരുന്നു. വേനൽ ആരംഭിച്ചതിന് ശേഷം 39 തീപിടുത്തം സംബന്ധിച്ച സംഭവങ്ങൾ ആണ് കോന്നി അഗ്നി ശമന രക്ഷ സേനയുടെ നേതൃത്വത്തിൽ അണച്ചത്. കൊക്കാത്തോട്, കല്ലേലി, അതിരുങ്കൽ, കുളത്തുമൺ, ചെളിക്കുഴി, അരുവാപ്പുലം, വി കോട്ടയം ഭാഗങ്ങളിൽ ആണ് തീപിടുത്തങ്ങൾ ഏറെയും. വനമേഖലയിലും ജനവാസ മേഖലയിലും തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്.

bis-new-up
home
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

വനമേഖലയോട് ചേർന്ന റബ്ബർ തോട്ടങ്ങളിൽ തീ പടർന്ന് വനത്തിലേക്ക് കയറി തീ പടർന്ന സംഭവങ്ങൾ ആണ് ഏറെയും. മുൻപ് വനാതിർത്തികളിൽ വനം വകുപ്പ് ഫയർ ലൈൻ തെളിക്കുന്ന രീതി ഉണ്ടായിരുന്നു എങ്കിലും ഈ തവണ ഫണ്ട് അപര്യാപ്തത മൂലം പലയിടത്തും ഇത് നടക്കാതെ പോയിട്ടുള്ളതിനാൽ ഈ തവണ തീ പടരുന്ന സംഭവങ്ങൾ കൂടുതൽ ആണെന്നും അഗ്നി ശമനസേനാ അധികൃതർ പറയുന്നു. തീ പിടിത്തം അറിഞ്ഞ് എത്തിയ സേനക്ക് സ്ഥലത്തേക്ക് കടന്ന് ചെല്ലാൻ സാധിക്കാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വലിയ കയറ്റങ്ങളിൽ ഫയർഫോഴ്‌സ് വാഹനങ്ങൾ കടന്ന് ചെല്ലാൻ സാധിക്കാത്ത വരുമ്പോൾ ബക്കറ്റിൽ വെള്ളം നിറച്ച് കെടുത്തുകയും ഇലച്ചില്ലകൾ ഉപയോഗിച്ച് അടിച്ച് കെടുത്തുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴും സ്വീകരിക്കുന്നത്.

self

അടിക്കാടുകൾക്ക് തീ പിടിക്കുന്ന സംഭവങ്ങൾ ആണ് നാട്ടിൻ പുറങ്ങളിൽ ഉണ്ടായ തീ പിടുത്തത്തിൽ അധികവും. ആളുകളുടെ ആശ്രദ്ധ മൂലം തീ പിടിത്തമുണ്ടായ സംഭവങ്ങളും കുറവല്ല. വനാതിർത്തികളിൽ കരിയിലകളും മറ്റും കത്തിക്കുന്നതിന് ഇട്ട തീ വനത്തിലേക്ക് കയറി പിടിച്ച സംഭവങ്ങളും അനവധിയാണ്. പല സ്ഥലങ്ങളിലും തീപിടുത്തത്തിൽ വലിയ നഷ്ട്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

വനത്തിനുള്ളിൽ പലപ്പോഴും തീ പിടുത്തം ഉണ്ടായാൽ ആളുകൾക്ക് കടന്ന് ചെല്ലുവാൻ കഴിയാത്ത സ്ഥലങ്ങൾ ആണെങ്കിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. ഏക്കർ കണക്കിന് ഭൂമി ഈ തരത്തിൽ കത്തിതീരുകയാണ് ചെയ്യുന്നത്. കാടിനുള്ളിൽ പടരുന്ന തീ ജീവജാലങ്ങളുടെ നാശത്തിനും കാരണമാകുന്നു. വേനൽ ചൂട് കടുക്കുമ്പോൾ ഇനിയും തീ പടരുന്നതിനുള്ള സാധ്യത ഏറെയാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow