Sunday, July 6, 2025 2:52 pm

ഹരിയാന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുരോഗമിക്കവേ കർഷകരോഷത്തിന്‍റെ ചൂടറിഞ്ഞ് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്: ഹരിയാന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പുരോഗമിക്കവേ കർഷകരോഷത്തിന്‍റെ ചൂടറിഞ്ഞ് ബി.ജെ.പി. രാജ്യവ്യാപകമായി അലയടിച്ച കർഷക പ്രക്ഷോഭത്തിന്‍റെ ശക്തികേന്ദ്രമായിരുന്നു ഹരിയാന. ഇതോടൊപ്പം ഭരണവിരുദ്ധ വികാരം കൂടിയായതോടെ ബി.ജെ.പിക്ക് നിലതെറ്റുന്ന കാഴ്ചയാണ് ഹരിയാനയിൽ കാണാൻ സാധിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് വിവിധ കർഷകസംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഡൽഹി ചലോ മാർച്ച് സംഘടിപ്പിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ രാജ്യതലസ്ഥാനത്ത് സമരത്തിൽ തുടരുമെന്ന് തീരുമാനിച്ച് നീങ്ങിയ കർഷകരെ ഹരിയാനയിലെ ബി.ജെ.പി സർക്കാർ അതിക്രൂരമായാണ് നേരിട്ടിരുന്നത്.

2021ല്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തങ്ങളുടെ പ്രക്ഷോഭം പിന്‍വലിക്കാന്‍ സമ്മതിച്ചപ്പോള്‍ കര്‍ഷകര്‍ മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്ന് കുറഞ്ഞ താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം വേണമെന്നതായിരുന്നു. എന്നാൽ കേന്ദ്രം തങ്ങളെ കബളിപ്പിക്കുന്നത് തുടരുകയാണെന്ന് മനസ്സിലാക്കിയതോടെ കർഷകർ വീണ്ടും കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു. ഹരിയാന-ഡൽഹി അതിർത്തിയിൽ ശത്രുസേനയൊടെന്ന പോലെ കർഷകരെ പോലീസും കേന്ദ്ര സേനയും നേരിട്ടത് രാജ്യമാകെ നേരിൽകണ്ടു. നിരായുധരായി സമരം ചെയ്ത കർഷകരുടെ മേൽ ഡ്രോൺ ഉപയോഗിച്ച് വരെ ടിയർ ഗ്യാസുകൾ പ്രയോഗിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ കർഷകർ മരിക്കുന്ന സംഭവങ്ങളുമുണ്ടായി. ഈ ക്രൂരതകൾക്കെല്ലാം തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഹരിയാനയിലെ കർഷകർ. ഏറ്റവുമൊടുവിലത്തെ ഫലം വരുമ്പോൾ 53 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ടുനിൽക്കുന്നത്. ബി.ജെ.പി 30 സീറ്റിലൊതുങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നിർണായക ശക്തിയായിരുന്ന ജെ.ജെ.പി ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. 2019ലെ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളുമായി ബി.ജെ.പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 31 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 10 സീറ്റില്‍ വിജയിച്ച ജെ.ജെ.പി നിർണായക ശക്തിയാവുകയും ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെട്ട് സർക്കാറിന്‍റെ ഭാഗമാവുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്ന് ഡോ. സിസ തോമസ്

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അസാധാരണ സാഹചര്യം. സസ്പെൻഷൻ റദ്ദാക്കി എന്ന് ഇടത്...

റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ച് കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : അന്തർദേശീയ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട്...

യുജിസി നെറ്റ് ജൂൺ 2025 പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) യുജിസി നെറ്റ് ജൂൺ 2025...

അഴീക്കൽ തീരത്ത് ഡോൾഫിൻറെ ജഡം അടിഞ്ഞു

0
കൊല്ലം: അഴീക്കൽ തീരത്ത് ഡോൾഫിൻറെ ജഡം അടിഞ്ഞു. അഴീക്കൽ ഹാർബറിന് സമീപത്താണ്...