അടൂര്‍ : നിരവധി പ്രകൃതി ദുരന്തങ്ങൾക്കും പ്രതിഭാധനൻമാരുടെ വിയോഗത്തിനും സാക്ഷ്യം വഹിച്ച 2024 കടന്നുപോകുമ്പോള്‍ നമ്മള്‍ ഓരോരുത്തരും സ്വയം ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്ന് വൈസ്മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ ഡയറക്ടര്‍ സി.എ ഫ്രാൻസിസ് എബ്രഹാം പറഞ്ഞു. വൈസ് മെന്‍ ക്ലബ് ഓഫ് അടൂര്‍ സെന്‍ട്രല്‍ ക്ലബ്ബിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡന്റ് ജിനു കോശി അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ കുരമ്പാല രാകേഷ് കൃഷ്ണനെ യോഗത്തില്‍ ആദരിച്ചു. റോൾ ബാക്ക് മലേറിയയുടെ ആദ്യഗഡു വിതരണവും പ്രതിഭകളെ ആദരിക്കുകയും ചെയ്തു. റീജണല്‍ ഡിസ്ട്രിക്ട് ഗവർണർ മാത്യു മാതിരമ്പള്ളിൽ നവവത്സര സന്ദേശം നൽകി. വൈസ് മെന്‍ ഇന്റർനാഷണൽ എൻവിറോണമെന്റൽ കമ്മിറ്റി മെമ്പർ പ്രൊഫ. ജോൺ എം ജോർജ് പ്രതിഭകൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
മുൻ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ അഡ്വ.എബി തോമസ് റോൾ ബാക്ക് മലേറിയയുടെ ആദ്യ ഗഡു റീജിയണൽ ഡയറക്ടറെ ഏല്പിച്ചു. ക്ലബ് അംഗമായിരിക്കെ അന്തരിച്ച റോയ് പി തോമസിന്റെ ഫോട്ടോ റീജിയണൽ സെക്രട്ടറി മനോജ് എബ്രഹാം ജോസഫ് അനാച്ഛാദനം ചെയ്തു. പുതിയ അംഗമായ ആനങ്ങോട്ടു പ്രതീഷ് സജി മാത്യുവിന് റീജണൽ ട്രഷറർ ഫ്രാൻസി പോൾസൺ സത്യവാചകം ചൊല്ലിക്കൊടുത്തു. റീജണൽ ബുള്ളറ്റിൻ എഡിറ്റർ ജോൺ വർഗീസ്, ജിബോയ് തോമസ്, സോമൻ പിള്ള, ക്ലബ് സെക്രട്ടറി സിജോ ജോൺ, ക്ലബ് ട്രഷറർ സാജൻ ജോർജ്, രാജൻ അനശ്വര, മെനട്സ് പ്രസിഡന്റ് ആൻസി ജിനു, സെക്രട്ടറി സ്റ്റേഫ്‌സി സിജോ, സുജ സാജൻ, ജാൻസി ജോണി, ലിസി സണ്ണി, ലിയ ജോർജ്, സോഫിയ സാം, നിഷ എബി, ഡോ.ജിജി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.