ഡല്‍ഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ നടത്തിയ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. മോദി ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന് പറയുമ്പോള്‍ അതേ മന്ത്രിസഭയില്‍ മുസ്ലീം മന്ത്രിയോ എംപിയോ ഇല്ല. അവരോടൊപ്പം ഒരു മുസ്ലീം പ്രാതിനിധ്യവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയില്‍ വിവേചനത്തിന് ഇടമില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണ് പ്രതികരണവുമായി ഒവൈസി രംഗത്ത് എത്തിയത്. വാഷിംഗ്ടണിലെ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രസ്താവന.
‘പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിച്ചു. നമുക്ക് അമേരിക്കയുമായി നല്ല ബന്ധമാണ് വേണ്ടത്. എന്നാല്‍ ഞങ്ങള്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിച്ച ബരാക് ഒബാമയുടെ അഭിമുഖവും കേട്ടു. മോദി മുമ്പ് ബരാക് ഒബാമയ്‌ക്കൊപ്പമിരുന്ന് ചായ കുടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥയെക്കുറിച്ച് ഒബാമ പറഞ്ഞത് എന്താണെന്ന് കേട്ടു നോക്കൂ.’, ഒവൈസി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-