Sunday, July 6, 2025 1:22 pm

ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗര്‍: ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയാണ് 2013ലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ വിധിച്ചത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തില്‍ വെച്ച് ആശാറാം ബാപ്പു, ബലാത്സംഗം ചെയ്തതായുളള സൂറത്ത് സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് നടപടി. ആശാറാമും മകന്‍ നാരായണ്‍ സായിയും തങ്ങളെ ബലാത്സംഗം ചെയ്തതായി യുവതിയും സഹോദരിയും ആരോപിച്ചിരുന്നു. 2019ല്‍ ഈ കേസില്‍ നാരായണ്‍ സായിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. രാജ്യവ്യാപകമായി നടത്തിയ തിരച്ചിലിന് ശേഷം 2013 ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വര്‍ഷങ്ങളോളം വിവിധ ആശ്രമങ്ങളില്‍ വെച്ച് സ്വയം പ്രഖ്യാപിത ആള്‍ദൈവം തന്നെ ബലാത്സംഗം ചെയ്തുവെന്നും അവിടെ ബന്ദിയാക്കിയെന്നും പരാതിയില്‍ സ്ത്രീ ആരോപിച്ചിരുന്നു. 2013ലാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ അന്വേഷണത്തിലുടനീളം 68 പേരുടെ മൊഴിയെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായ ദിവ്യ രവിയ്ക്ക് അന്വേഷണത്തിനിടെ നിരവധി തവണ വധഭീഷണി ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ പ്രതികളായി കണ്ടെത്തിയിരുന്നു.
ഇന്നലെ ഗാന്ധിനഗര്‍ കോടതി ആശാറാം ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് വിധിക്കുകയും കേസിലെ മറ്റ് പ്രതികളെ വെറുതെ വിടുകയും ചെയ്യുകയായിരുന്നു. ആശാറാമിന്റെ ഭാര്യ ലക്ഷ്മി, മകള്‍ ഭാരതി, അനുയായികളായ ധ്രുവ്‌ബെന്‍, നിര്‍മല, ജാസി, മീര എന്നിവരെയും പ്രതികളാക്കിയെങ്കിലും ഗാന്ധിനഗര്‍ കോടതി ഇവരെ വെറുതെ വിട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

F-35 വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധർ തിരുവനന്തപുരത്തെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ F-35 വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സാങ്കേതിക...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിൽ പോലീസും സമരക്കാരുമായി കയ്യാംകളി

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധക്കാരും...

ഇസ്രയേലില്‍ ജോലിക്കായി പോയ യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

0
സുല്‍ത്താന്‍ബത്തേരി : ഒരു മാസം മുമ്പ് ഇസ്രയേലില്‍ കെയര്‍ ഗിവര്‍ ജോലിക്കായി...

പേരൂർക്കട വ്യാജ മോഷണ പരാതി ; ബിന്ദുവിനെതിരെ മുൻ എസ് ഐ കേസ് എടുത്തത്...

0
തിരുവനന്തപുരം: പേരൂർക്കട വ്യാജ മാല മോഷണ പരാതിയില്‍ ദലിത് യുവതിയായ ബിന്ദുവിനെതിരെ...