27.3 C
Pathanāmthitta
Monday, March 27, 2023 9:30 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

അവലോകന യോഗം ഫെബ്രുവരി എട്ടിന്
2022-23ലെ ശബരിമല ഉത്സവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഫെബ്രുവരി എട്ടിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ അറിയിച്ചു.
———————————–
ഹിന്ദുമത പരിഷത്ത്: യോഗം ഫെബ്രുവരി രണ്ടിന്
ഹിന്ദുമത പരിഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് അയിരൂര്‍ ചെറുകോല്‍പ്പുഴ ശ്രീ വിദ്യാധി രാജ മന്ദിരത്തില്‍ നടക്കും.
—————————————-
ആറാം ക്ലാസ് പ്രവേശന തീയതി നീട്ടി
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട് വരെ നീട്ടിയതായി നവോദയ പ്രിന്‍സിപ്പല്‍ വി .സുധീര്‍ അറിയിച്ചു.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ അടൂര്‍ നോളജ് സെന്ററില്‍ പിഎസ്‌സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിംഗ് വിത്ത് ലാപ്ടോപ് ടെക്നോളജി, പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും അഡ്മിഷന്‍ തുടരുന്നു. ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 9526 229 998
——————————
കട്ടില്‍ വിതരണം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ പദ്ധതി പ്രകാരം പഞ്ചായത്തിലെ എസ്.സി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട 131 കുടുംബങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, അംഗങ്ങളായ മിനി മനോഹരന്‍, ലക്ഷ്മി ജി. നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ലത, ജെ. പ്രകാശ്, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീശ് കുമാര്‍, അസി. സെക്രട്ടറി ദീപ എം. നായര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അഖില എന്നിവര്‍ പങ്കെടുത്തു.

self

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ ജില്ലാതല വര്‍ക്ഷോപ്പ് ഫെബ്രുവരി മൂന്നിന്
പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസിന്റെയും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കായി ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ കെ.ജി.എം.ഒ.എ ഹാളില്‍ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ ആരോഗ്യ സംവിധാനത്തിലുമുള്ള (അലോപ്പതി, ആയുഷ്, ഹോമിയോ) സ്വകാര്യആശുപത്രി / ക്ലിനിക് ജീവനക്കാരും വര്‍ക്‌ഷോപ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതാകുമാരി (ആരോഗ്യം) അറിയിച്ചു.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow