ന്യൂഡല്‍ഹി : ഏഴുവര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ നിര്‍ഭയയ്ക്ക് നീതി ലഭിച്ച ദിവസമാണിന്ന്. സ്വന്തം മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ക്ക് കൊലക്കയര്‍ നേടികൊടുക്കാന്‍ രാജ്യമൊന്നടങ്കം നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കൊപ്പം നിന്നു. തങ്ങളുടെ പോരാട്ടത്തിന്റെ വഴികളില്‍ താങ്ങായും തണലായും ഒപ്പമുണ്ടായിരുന്നവര്‍ നിരവിധിയാണ്. അവരില്‍ ഒരു നേതാവിനെ ഒരിക്കലും മറക്കാനാവില്ലെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ആ നേതാവ്.
ഇക്കാര്യത്തെക്കുറിച്ച് നിര്‍ഭയയുടെ പിതാവ് പറയുന്നു. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കുന്നില്ല. എന്നാല്‍ ജീവിതം ആകെ മരവിച്ചുപോയ ആ അവസ്ഥയില്‍ ഞങ്ങള്‍ക്ക് താങ്ങായും തണലായും കൂടെയുണ്ടായിരുന്നത് രാഹുല്‍ ഗാന്ധി മാത്രമാണ്. കുടുംബത്തെ സാമ്പത്തികമായി വരെ സഹായിച്ചിട്ടുണ്ട്, എന്നാല്‍ ഇതിനെക്കുറിച്ച് മാദ്ധ്യമങ്ങളെപ്പോലും അറിയിച്ചിരുന്നില്ല. എല്ലാം രഹസ്യമാക്കി വയ്ക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ കര്‍ശന നിര്‍ദ്ദേശം. വാര്‍ത്താഏജന്‍സിയോടായിരുന്നു 2017ല്‍ ഇക്കാര്യങ്ങള്‍ ബദ്രിനാഥ് സിംഗ് വെളിപ്പെടുത്തിയത്.
മകന് രാഹുലിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ ട്രെയിനിംഗ് കഴിഞ്ഞ് ഇന്‍ഡിഗോയില്‍ ജോലി നോക്കുകയാണ്’. ഇതെല്ലാം സാദ്ധ്യമായത് രാഹുല്‍ എന്ന ഒറ്റ ഒരാളുടെ പിന്തുണ മൂലമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി ഞങ്ങളെ സമീപിച്ചതും രാഷ്ട്രീയ അജണ്ടകളുമായല്ല. അദ്ദേഹം ഞങ്ങളെ സഹായിച്ചെന്ന സത്യം എന്നും സത്യമായി തന്നെ നിലനില്‍ക്കും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. രാഷ്ട്രീയത്തിന് വേണ്ടിയല്ല താനിതെല്ലാം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് പറയരുതെന്ന് ഞങ്ങളോട് പലതവണ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. അത് മനുഷ്യത്വമാണ് രാഷ്ട്രീയമല്ല. – ബദ്രിനാഥ് പറയുന്നു.
ഇന്നലെ രാത്രി മുതല്‍ ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടന്ന അസാധാരണ സംഭവങ്ങള്‍ക്കൊടുവില്‍ പ്രതികളുടെ ഹര്‍ജികള്‍ തള്ളിയതോടെയാണ് ഇന്ന് പുലര്‍ച്ചെ 5.30ന് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.