മൂംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച വിവരം ഞായറാഴ്ച രാവിലെ ട്വിറ്ററിലുടെ താരം തന്നെയാണ് അറിയിച്ചത്. അടുത്തിടെ ബോളിവുഡ് താരങ്ങളായ അലിയ ഭട്ട്, റണ്‍ബീര്‍ കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
‘ഇന്ന് അതിരാവിലെ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഉടന്‍ തന്നെ ഐസോലേഷനിലേക്ക് മാറി. നിലവില്‍ ഹോം ക്വാറന്റൈനീലാണ്. അവശ്യമായ ചികിത്സാ തേടിയിട്ടുള്ളതായും അദേഹം ട്വീറ്റില്‍ കുറിച്ചു.
താനുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും ഉടന്‍ തന്നെ സുഖം പ്രാപിച്ച് തിരികെ വരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന റാംസേതു എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അക്ഷയ് കുമാര്‍ അയോധ്യയിലാണ്.