അശോക മരങ്ങൾ പൂത്തുലഞ്ഞ് കോന്നി ഇക്കോ ടൂറിസം കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കോന്നി : പൂത്തുലഞ്ഞ് നിൽക്കുന്ന അശോകമരങ്ങളിൽ നിന്നും തേൻ നുകരുവാൻ എത്തുന്ന ചിത്ര ശലഭങ്ങളെയും പക്ഷികളെയും കാണണമെങ്കിൽ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തിചേരണം. പതിനഞ്ച് വർഷത്തോളം പ്രായമായ നൂറിലധികം മരങ്ങളാണ് കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഉള്ളത്. 2007 ലായിരുന്നു ആദ്യമായി ഇവിടെ അശോക മരങ്ങൾ നടുന്നത്. തുടർന്ന് 2009, 2010 വർഷങ്ങളിലും ആനത്താവളത്തിനുള്ളിൽ വനം വകുപ്പ് അശോക മരങ്ങൾ നട്ടുപിടിപ്പിച്ചു. പതിനഞ്ച് വർഷത്തോളം പ്രായമായ മരങ്ങൾ ഇപ്പോൾ പൂത്തുലഞ്ഞ് തുടങ്ങിയിരിക്കുന്നു. ആനത്താവളത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് എന്നും കൗതുകമാണ് അശോക മരത്തിന്റെ പൂക്കൾ. രാമായണ കഥകളുമായി ബന്ധപ്പെട്ട് കിടക്കുന്ന അശോക മരങ്ങൾ അത്തരത്തിലും ശ്രദ്ധിക്കപെടുന്നുണ്ട്.

ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവടങ്ങളിൽ സമുദ്ര നിരപ്പില്‍ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്ന നിത്യ ഹരിത പൂമരമാണ് അശോകം. ദുഃഖത്തെ അകറ്റി നിർത്തുന്നത് എന്നാണ് അശോകം എന്ന പേരിന്റെ പൊരുൾ. അശോകത്തന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന രേഖ ബിസി പത്താം നൂറ്റാണ്ടിൽ രചിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന ചരക സംഹിതയിലാണ്. പിത്തം, രക്തദോഷം, ചുട്ടുനീറ്റൽ, തണ്ണീർദാഹം, വൃണം, അതിസാരം, വിഷം, പ്രദരം, മഹോദരം ഇവയെശമിപ്പിക്കുന്നതിന് അശോകം ഉത്തമമാണെന്ന് ആയൂർ വേദം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...