പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം മേയ് അഞ്ചുമുതൽ ഒൻപതുവരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയും രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാടും കാർമികത്വംവഹിക്കും. അഷ്ടബന്ധകലശത്തിന് പുറമേ സഹസ്രകലശത്തിന്റെ ഭാഗമായ ബ്രഹ്മകലശം, ഖണ്ഡബ്രഹ്മകലശം പരികലശം, പഞ്ചപുണ്യാഹം, മുളയിടീൽ, പ്രാസാദശുദ്ധിക്രിയകൾ, അസ്ത്രകലശപൂജ, വാസ്തുകലശം, ബിംബശുദ്ധിക്രിയ, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ശാന്തിഹോമം, അദ്‌ഭുത ശാന്തിഹോമം, തത്ത്വഹോമം, അനുജ്ഞാകലശം, ധ്യാന സങ്കോചക്രിയ,
പ്രാണാധിവാസക്രിയ, ഭദ്രദീപപ്രതിഷ്ഠ, അവസ്രാവപ്രോക്ഷണം തുടങ്ങി നിരവധി ക്രിയ, പൂജ, ഹോമ കർമങ്ങളാണ് അഞ്ചുദിവസങ്ങളായി നടക്കുന്നത്. ആറാംദിവസമായ മേയ് ഒൻപതിന് കുംഭേശകലശം, കർക്കരികലശം, ബ്രഹ്മകലശം ഇവ അലങ്കാരപ്രദക്ഷിണമായി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് രാവിലെ 8.41-നും 10.37-നും ഇടയിൽ അഷ്ടബന്ധ സ്ഥാപനം അനുബന്ധ ക്രിയകൾ എന്നിവയും തുടർന്ന് സമൂഹസദ്യയും നടക്കും. അഷ്ടബന്ധ കലശത്തിന്റെ ഭാഗമായുള്ള 41-ാം കലശം സഹസ്രകലശമായി വിവിധ ചടങ്ങോടുകൂടി നടത്തുന്നു.