പന്തളം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം മേയ് അഞ്ചുമുതൽ

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം മഹാദേവർ ക്ഷേത്രത്തിലെ അഷ്ടബന്ധകലശം മേയ് അഞ്ചുമുതൽ ഒൻപതുവരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയും രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാടും കാർമികത്വംവഹിക്കും. അഷ്ടബന്ധകലശത്തിന് പുറമേ സഹസ്രകലശത്തിന്റെ ഭാഗമായ ബ്രഹ്മകലശം, ഖണ്ഡബ്രഹ്മകലശം പരികലശം, പഞ്ചപുണ്യാഹം, മുളയിടീൽ, പ്രാസാദശുദ്ധിക്രിയകൾ, അസ്ത്രകലശപൂജ, വാസ്തുകലശം, ബിംബശുദ്ധിക്രിയ, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ശാന്തിഹോമം, അദ്‌ഭുത ശാന്തിഹോമം, തത്ത്വഹോമം, അനുജ്ഞാകലശം, ധ്യാന സങ്കോചക്രിയ,

പ്രാണാധിവാസക്രിയ, ഭദ്രദീപപ്രതിഷ്ഠ, അവസ്രാവപ്രോക്ഷണം തുടങ്ങി നിരവധി ക്രിയ, പൂജ, ഹോമ കർമങ്ങളാണ് അഞ്ചുദിവസങ്ങളായി നടക്കുന്നത്. ആറാംദിവസമായ മേയ് ഒൻപതിന് കുംഭേശകലശം, കർക്കരികലശം, ബ്രഹ്മകലശം ഇവ അലങ്കാരപ്രദക്ഷിണമായി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് രാവിലെ 8.41-നും 10.37-നും ഇടയിൽ അഷ്ടബന്ധ സ്ഥാപനം അനുബന്ധ ക്രിയകൾ എന്നിവയും തുടർന്ന് സമൂഹസദ്യയും നടക്കും. അഷ്ടബന്ധ കലശത്തിന്റെ ഭാഗമായുള്ള 41-ാം കലശം സഹസ്രകലശമായി വിവിധ ചടങ്ങോടുകൂടി നടത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...