ആചാരപ്പെരുമയില്‍ അഷ്ടമിരോഹിണി വള്ളസദ്യ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ കോവിഡ് പശ്ചാത്തലത്തിലെ നിയന്ത്രണങ്ങള്‍ പാലിച്ച് ആചാരപ്പെരുമയില്‍ നടന്നു. കീഴ്‌വന്മഴി, മാരാമണ്‍, കോഴഞ്ചേരി എന്നീ മൂന്ന് പള്ളിയോടങ്ങള്‍ക്കായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് യഥാക്രമം ഇടശേരിമല എന്‍എസ്എസ് കരയോഗ മന്ദിരം, പാഞ്ചജന്യം ഓഡിറ്റോറിയം, വിനായക ഓഡിറ്റോറിയം എന്നിവിടങ്ങളിലായിരുന്നു വള്ളസദ്യ ഒരുക്കിയത്.

ആദ്യം എത്തിയത് കോഴഞ്ചേരി പള്ളിയോടമായിരുന്നു. തുടര്‍ന്ന് കീഴ്‌വന്മഴിയും മാരാമണും എത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസുവിന്റെയും പള്ളിയോട സേവാസംഘം ഭാരവാഹികളുടെയും നേതൃത്വത്തില്‍ പള്ളിയോട കരക്കാരെ വെറ്റ, പുകയില നല്‍കി സ്വീകരിച്ചു. നയമ്പുകളും മുത്തുക്കുടയും ഏന്തി വഞ്ചിപ്പാട്ടിന്റെ ഘന ഗാംഭീര്യമാര്‍ന്ന ശബ്ദം മുഴങ്ങിയ അന്തരീക്ഷത്തില്‍ ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച കരക്കാര്‍ ഓരോരുത്തര്‍ക്കും നിശ്ചയിച്ച സ്ഥലങ്ങളില്‍ വള്ളസദ്യയ്ക്കായി ഇരുന്നു. പൊന്‍പ്രകാശം ചൊരിയുന്ന വിളക്കത്ത് വിളമ്പണം എന്ന് പാടിയതോടെ ദീപം കൊളുത്തി തൂശനിലയിട്ട് വിഭവങ്ങള്‍ വിളമ്പി തുടങ്ങി. വള്ളസദ്യയ്ക്ക് ശേഷം കൊടിമര ചുവട്ടില്‍ പറ തളിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി മൂന്നരയോടെ പള്ളിയോടങ്ങള്‍ മടങ്ങി.

ഉച്ചപൂജയ്ക്ക് ശേഷം പന്ത്രണ്ട് മണിയോടെ പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഗജ മണ്ഡപത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു ഭദ്രദീപം കൊളുത്തി അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യ അതിഥിയായിരുന്നു. പാഞ്ചജന്യം സുവനീര്‍ പ്രമോദ് നാരായണന്‍ എംഎല്‍എയ്ക്ക് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രകാശനം ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ. എസ്. രാജന്‍ അധ്യക്ഷനായിരുന്നു.

ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥി ആര്‍. പിള്ള, ട്രഷറര്‍ സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോല്‍, വൈസ് പ്രസിഡന്റ് ജി. സുരേഷ് വെണ്‍പാല, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ബൈജു, അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എസ്. സൈനുരാജ്, തിരുവാഭരണം കമ്മീഷണര്‍ അജിത് കുമാര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. ബിനു, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, മാലേത്ത് സരളാദേവി എക്‌സ് എംഎല്‍എ, പള്ളിയോട സേവാസംഘം ഭരണ സമിതി അംഗങ്ങളായ രതീഷ് ആര്‍. മോഹന്‍, ശരത് പുന്നംതോട്ടം, ശശികുമാര്‍ പാണ്ടനാട് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...