എടവണ്ണ: പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പാലനാട്ട് ശ്രീകുമാര്‍ (48) നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഒമ്പതുമണിയോടെ ശ്രീകുമാറിനെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സ്ഥലത്തെത്തിയ എടവണ്ണ പോലീസ് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സ്വപ്നയാണ് ഭാര്യ. മക്കള്‍ – സംവൃത, സൗരവ്.