ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ആസിഫ് അലി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കഴിഞ്ഞ ദിവസമാണ് ഷൈനിന്റെ പിതാവ് സി.പി ചാക്കോ വാഹനാപകടത്തിൽ‌ മരണമടഞ്ഞത്. ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ആസിഫ് അലി. ഇപ്പോൾ കുറ്റപ്പെടുത്തലല്ല ആവശ്യമുള്ളതെന്നും ‌ഷൈനിനും കുടുംബത്തിനും പിന്തുണയാണ് വേണ്ടതെന്നും ആസിഫ് അലി പറഞ്ഞു. ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. വളരെ സങ്കടത്തോടെ രാവിലെ കേട്ട വാർത്തയാണ് ഷൈൻ ടോമിന്റെ കുടുംബത്തിനു സംഭവിച്ച അപകടം. ഷൈനിന്റെ എല്ലാ കുസൃതിക്കും നമ്മൾ ചിരിച്ചിട്ടുണ്ട്, ​ദേഷ്യപ്പെട്ടിട്ടുണ്ട്, ഉപദേശിക്കാനും ശ്രമിച്ചിട്ടുണ്ട്. കുറ്റപ്പെടുത്തിയിട്ടുമുണ്ട്.

ഇനിയങ്ങോട്ട് നമ്മുടെയെല്ലാവരുടെയും പിന്തുണ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമായിരിക്കും. സോഷ്യൽ മീഡിയയുടെ സ്വഭാവം എല്ലാവർക്കും അറിയുന്നതാണല്ലോ. എല്ലാവരുടെ പിന്തുണയും ആ കുടുംബത്തിന് മുന്നോട്ടുപോകാൻ ആവശ്യമാണ്. അവരെ ചേർത്തുപിടിക്കണമെന്നാണ് ആസിഫ് അലിയുടെ വാക്കുകൾ. കഴിഞ്ഞദിവസമാണ് നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. അപകടത്തിൽ ഷൈൻ ടോമിനും അമ്മയ്ക്കും പരുക്കേറ്റിരുന്നു. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ഇന്നലെ രാവിലെ 7 മണിയോടെ സേലം- ബെംഗളൂരു ദേശീയപാതയിൽ ധർമപുരിയ്ക്കടുത്ത് പാൽകോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...