Wednesday, April 23, 2025 10:58 pm

ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ. കഴിഞ്ഞ ദിവസം പഹൽഗാമിലുണ്ടായ ഭീകരാക്രമണം അപലപനീയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇതിന് തക്കതായ തിരിച്ചടി നൽകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനുമേൽ നമ്മുടെ ഒരു ശ്രദ്ധ വേണം. കഴിഞ്ഞ ദിവസം ഹിന്ദുക്കളാണോയെന്ന് ചോദിച്ചാണ് ഭീകരർ ആളുകളെ ആക്രമിച്ചത്. എസ്.ടിയാണോ എസസ്‍സിയാണോ ഒ.ബി.സിയാണോയെന്ന് ചോദിച്ചല്ല അവർ ആക്രമണം നടത്തിയത്. ഹിന്ദുക്കൾ ഒന്നിച്ച് പാകിസ്താന് മറുപടി നൽകണം.

ഹിന്ദുക്കൾ ഞങ്ങളുടെ ശത്രുക്കളാണെന്നാണ് പാക് സേനാമേധാവി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതുപോലൊരു ഭാഷ നമ്മൾ ഉപയോഗിക്കില്ല. എന്നാൽ സൈനിക മേധാവിയുടെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കണം. അതിൽ നിന്ന് പാഠം ഉൾക്കൊള്ളുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ബൈസരൺ വാലിയിൽ ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകൾക്ക് നേരെ പൈൻ മരങ്ങൾക്കിടയിൽ നിന്നിറങ്ങിവന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. 29 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടാ‍യ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേരെ മംഗലപുരം...

പിവി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കും ; വിഡി സതീശന്‍

0
തിരുവനന്തപുരം: പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കും. മുന്നണി പ്രവേശനം യു.ഡി.എഫ്...

ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കം ; സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന്...

0
മുംബൈ: ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 30 വയസുള്ള സഹപ്രവർത്തകനെ...

ടയർ മാറ്റുന്നതിനിടെ കാർ ഇടിച്ച് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

0
ദില്ലി: 11 യാത്രക്കാരുമായി പോകുന്നതിനിടെ വാനിന്റെ ടയർ പഞ്ചറായി. ടയർ മാറ്റുന്നതിനിടെ...