സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 8805 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവുണ്ടായി. 70,440 രൂപയായാണ് പവന്റെ വിലയിലുണ്ടായ ഇടിവ്.അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നു. കഴിഞ്ഞ ദിവസത്തെ നഷ്ടം നികത്തിയാണ് സ്വർണവിലയിൽ വർധനയുണ്ടായത്. സ്​പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 3,246.95 ഡോളറായി. തിങ്കളാഴ്ച 3,207.30 ഡോളറായിരുന്നു ഒരു ഔൺസ് സ്വർണത്തിന്റെ വില. യു.എസിൽ ഗോൾഡ് ഫ്യൂച്ചർ നിരക്കുകൾ 0.6 ശതമാനം ഉയർന്ന് 3,237.8 ഡോളറായി.

ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സ് 500 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 24,700 പോയിന്റിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾക്ക് രണ്ട് ശതമാനം നേട്ടമുണ്ടായി. മൂന്ന് ശതമാനം നേട്ടമാണ് ടാറ്റ സ്റ്റീലിന് ഉണ്ടായത്. കഴിഞ്ഞ ദിവസം യു.എസ്-ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലികമായ വിരാമമിട്ട് തീരുവ കുറച്ചിരുന്നു. ചില ചൈനീസ് ഉൽപന്നങ്ങൾക്കുള്ള തീരുവ 30 ശതമാനമായി കുറച്ചാണ് യു.എസിന്റെ ഉത്തരവ്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിൽ ഇളവ് വന്നിരുന്നു. വരും ദിവസങ്ങളിൽ ഇതും സ്വർണവിലയെ സ്വാധീനിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...