ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക് കടക്കുന്ന സർക്കാർ ജീവനക്കാ‍ർക്കെതിരെ കടുത്ത നടപടി വരുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആണ് ഇക്കാര്യം അറിയിച്ചത്. ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക് കടക്കുന്ന ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് 20 ശതമാനം തുക പിടിച്ച് ആദ്യ ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനാണ് സ‍ർക്കാരിൻ്റെ നീക്കം. വിവാഹമോചനം നേടാതെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാരിൻ്റെ തീരുമാനം.ഒരു സർക്കാർ ജീവനക്കാരൻ നിയമപരമായി വിവാഹമോചനം നേടാതെ ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും മറ്റൊരു സ്ത്രീയെ അനൗദ്യോ​ഗികമായി വിവാഹം ചെയ്യുകയുമാണെങ്കിൽ, ഭാര്യയുടെ അപേക്ഷാ പ്രകാരം, ജീവനക്കാരന്റെ ശമ്പളത്തിൽനിന്ന് 20 ശതമാനം തുക പിടിച്ച് ആദ്യ ഭാര്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും’- മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‍ർമ്മ അറിയിച്ചു.

വിവാഹമോചനക്കേസ് കോടതിയുടെ മുമ്പാകെ എത്തിയാലും ശമ്പളം പിടിക്കുന്നത് തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിവാഹമോചന നടപടിക്രമങ്ങൾ പൂർത്തിയാകുംവരെ ആദ്യ ഭാര്യ സാമ്പത്തിക സഹായമില്ലാതെ തുടരുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. സമാന നീക്കം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനും സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സൂചിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....