ഗുവാഹത്തി: അസമില്‍ ബഹുഭാര്യത്വം നിരോധിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. തീരുമാനത്തിന്റെ നിയമസാധുത പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബഹുഭാര്യത്വം നിരോധിക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്ന് വിദഗ്ധ സമിതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ പറഞ്ഞു.
‘സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25നോടൊപ്പം, മുസ്ലീം വ്യക്തിനിയമ (ശരിയത്ത്) നിയമം 1937ലെ വ്യവസ്ഥകള്‍ എന്നിവ സമിതി പരിശോധിക്കും.”മുഖ്യമന്ത്രി ട്വീറ്റില്‍ പറഞ്ഞു.