അമിത് ഷാ നാളെ കേരളത്തിലെത്തും ; ബേപ്പൂരും ഹരിപ്പാടും റോഡ് ഷോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അമിത് ഷാ നാളെ സംസ്ഥാനത്തെത്തും. ഇന്ന് പ്രധാനമന്ത്രി കേരളത്തില്‍ നടത്തിയതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയും എത്തുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ പരിപാടികളാണ് അമിത് ഷായ്ക്കുള്ളത്. ഇന്ന് രാത്രി അദ്ദേഹം കോഴിക്കോടെത്തും. നാളെ രാവിലെ 10 മണിക്ക് ബേപ്പൂരില്‍ റോഡ് ഷോ നടത്തും. വൈകിട്ട് 3 മണിക്ക് കുന്നത്തുനാട്് പൊതുസമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും. വൈകിട്ട് 6.15 ന് കട്ടാകടയില്‍ പി കെ കൃഷ്ണദാസിന്റെ പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കും. രാത്രി ഹയാസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രവാസി പ്രവര്‍ത്തക സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും.

മറ്റന്നാള്‍ രാവിലെ 11 മണിക്ക് ഹരിപ്പാട് സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയുടെ റോഡ്‌ഷോയില്‍ അദ്ദേഹം പങ്കെടുക്കും. ഗാന്ധി സ്‌ക്വയര്‍ മുതല്‍ മാതാ ജംഗ്ഷന്‍ വരെയാണ് റോഡ് ഷോ. രമേശ് ചെന്നിത്തല, മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് പ്രചാരണത്തിനായി അമിത് ഷാ എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...