കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ജോസ് കെ. മാണി. പാര്‍ട്ടിയുടെ ജനപിന്തുണ നേതൃത്വത്തിന് അറിയാം. മന്ത്രിസ്ഥാനമെന്നത് മാധ്യമ സൃഷ്ടിയാണ്. രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കും. കേരളാ കോണ്‍ഗ്രസിന്‍റെ കരുത്തും ജനപിന്തുണയും എവിടെയാണെന്ന് മുന്നണിക്ക് അറിയാം. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ. മാണി കോട്ടയത്ത് പറഞ്ഞു.
അതേസമയം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. പാലായില്‍ എന്‍സിപി മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാനായില്ല. ഇപ്പോഴത്തെ സൂചനകള്‍ ജോസ് കെ. മാണിക്ക് അനുകൂലമല്ല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പത് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും തനിക്ക് ലഭിച്ച ലീഡ് പോലും ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് എത്തിയപ്പോള്‍ ലഭിച്ചിട്ടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.